മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9 കോവിഡ് മരണം

  • 12/04/2023

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 1,115 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 320 പുതിയ കേസുകള്‍ തലസ്ഥാനമായ മുംബൈയിലാണ്. രണ്ട് മരണങ്ങളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഇതോടെ പോസിറ്റിവിറ്റി റേറ്റ് 14.57 ശതമാനമായി. നിലവില്‍ സംസ്ഥാനത്ത് 5,421 പേര്‍ കോവിഡ് ബാധിതരാണ്. ഇതില്‍ 1,577 പേര്‍ മുംബൈയിലാണ്. ഇന്നലെ 919 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്.

ഒരാള്‍ മരിച്ചിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വകഭേദമായ എക്സ്ബിബി.1.16 ആണ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 7,830 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

Related News