കാർ നിർത്താൻ ആവശ്യപ്പെട്ട പൊലീസുകാരനെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു; രണ്ട് പേർക്കെതിരെ കേസ്

  • 14/04/2023

വാഹനപരിശോധനക്കിടെ കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റിൽ വച്ച് ഒരു കിലോമീറ്ററോളം വലിച്ചിഴച്ച രണ്ട് പേർക്കെതിരെ കേസ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇരുവരെയും തിരിച്ചറിഞ്ഞെന്നും അധികൃതർ അറിയിച്ചു.

മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനരികെ മാതാ റാണി ചൗകിൽ വ്യാഴാഴ്ച നടത്തിയ പരിശോധനക്കിടെയായിരുന്നു സംഭവം. വൈകുന്നേരം നടത്തിയ പരിശോധനയ്ക്കിടെ ഹെഡ് കോൺസ്റ്റബിൾ ഹർദീപ് സിംഗ് വാഹനം നിർത്താൻ ആവശ്യപ്പെട്ട് കൈ കാണിച്ചു. 

എന്നാൽ, നിർത്തുന്നതിനു പകരം കാറ് പൊലീസുകാരനെ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിലേക്ക് വീണു. തുടർന്ന് പൊലീസുകാരനെ ബോണറ്റിൽ വച്ച് ഇവർ വാഹനമോടിച്ചുപോവുകയായിരുന്നു. ട്രാഫിക് വർധിച്ചപ്പോൾ കാറിന്റെ വേഗം കുറയുകയും ഹർദീപ് സിംഗ് താഴെവീഴുകയുമായിരുന്നു. വാഹനമോടിച്ചിരുന്നവർ രക്ഷപ്പെട്ടു.

Related News