ദില്ലി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ 26കാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ വന്‍കിട കമ്ബനിയില്‍ എച്ച്‌ആര്‍ പ്രൊഫഷണലായി ജോലി ചെയ്തിരുന്ന 26 കാരന്‍ വിശാലിനെയാണ് അറസ്റ്റ് ചെയ്തത്. വിലയേറിയ കാറും വീടുമെല്ലാം കാണിച്ച് ഇയാള്‍ യുവതികളുടെ വിശ്വാസം ആര്‍ജിക്കും. പിന്നീട് എന്തെങ്കിലും കാരണം പറഞ്ഞ് പണം വാങ്ങും. പിന്നീട് ഇവരുമായുള്ള ബന്ധമെല്ലാം വിച്ഛേദിക്കുമെന്നും പൊലീസ് പറഞ്ഞു. വിശാല്‍ ബിസിഎ, എംബിഎ പൂര്‍ത്തിയാക്കിയ ആളാണെന്നും പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?