അതിഖ് അഹമ്മദിനെ വെടിവച്ചു കൊന്ന പ്രതികളെ തള്ളിപ്പറഞ്ഞ് ബന്ധുക്കള്‍; പ്രതികൾ മയക്കുമരുന്നിന് അടിമ

  • 16/04/2023

ലഖ്നൗ: മുന്‍ എം.പിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെ വെടിവച്ചു കൊന്ന പ്രതികളെ തള്ളിപ്പറഞ്ഞ് ബന്ധുക്കള്‍. പ്രതികളില്‍ ഒരാളായ ലവ്ലേഷ് തിവാരി എന്നയാള്‍ മയക്കുമരുന്നുകള്‍ക്ക് അടിമയും തൊഴില്‍ രഹിതനുമാണെന്ന് അയാളുടെ പിതാവ് യഗ്യ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. സണ്ണി സിങ് എന്ന രണ്ടാമന്‍ 17 കേസുകളില്‍ പ്രതിയാണ്.


ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് വര്‍ഷം മുമ്ബ് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. അരുണ്‍ മൗര്യയെന്ന മൂന്നാമനാകട്ടെ മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് 11-ാം വയസില്‍ നാടുവിട്ട് പോയതാണെന്നും പിന്നീട് ഗ്രാമത്തിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അതിഖിനെ കൊലപ്പെടുത്തിയത് തന്റെ മകന്‍ അടക്കമുള്ളവരാണെന്ന് അറിഞ്ഞത് ടെലിവിഷനില്‍നിന്നാണെന്ന് ലവ്ലേഷ് അഗര്‍വാളിന്റെ പിതാവ് പറയുന്നു. അയാള്‍ വീട്ടില്‍ വരികയോ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യാറില്ല. വര്‍ഷങ്ങളായി അയാളോട് സംസാരിക്കാറില്ല. നാലഞ്ച് ദിവസം മുമ്ബ് വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഒന്നും സംസാരിച്ചില്ല. ലവ്ലേഷ് ഒരു കേസില്‍ പ്രതിയായിരുന്നുവെന്നും അതില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ലവ്ലേഷ് തിവാരി ബജ് രംഗ്ദളിന്റെ പ്രാദേശിക നേതാവും ഭാരവാഹിയുമാണെന്ന് ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് വ്യക്തമാകുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Related News