രാഹുല്‍ഗാന്ധിക്കെതികെ കേസ് വന്നതും വിധിവന്നതും വീടൊഴിയാന്‍ പറഞ്ഞതുമെല്ലാം 24 മണിക്കൂറിനുള്ളിൽ; ബിജെപിക്കെതിരെ ഖാർഗേ

  • 16/04/2023

ബെംഗളൂരു: രാഹുല്‍ഗാന്ധിക്കെതികെ കേസ് വന്നതും വിധിവന്നതും വീടൊഴിയാന്‍ പറഞ്ഞതുമെല്ലാം 24 മണിക്കൂറിനുള്ളിലാണെന്നും ഇതാണോ ജനാധിപത്യമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ. കോലാറില്‍ രാഹുല്‍ പ്രസംഗിച്ചതിന് കേസ് വന്നത് ഗുജറാത്തിലാണ്.


കോടതി വിധി പറഞ്ഞതിന് പിന്നാലെ വേഗതയില്‍ അയോഗ്യത വന്നു. അതിന് പിന്നാലെ വീടൊഴിയാന്‍ നിര്‍ദേശം വന്നു. എംപി ഓഫിസിലെ ഫോണും വൈദ്യുതിയും കട്ട് ചെയ്തു. എല്ലാം 24 മണിക്കൂറിലാണ് സംഭവിച്ചത്. ഇതാണോ ജനാധിപത്യമെന്നും ഖാര്‍ഗേ ചോദിച്ചു.

Related News