രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ്, 24 മണിക്കൂറിനിടെ 10,093 പുതിയ കേസുകൾ

  • 17/04/2023

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. പുതിയതായി 10,093 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നത്. 57000ത്തോളം സജീവ കേസുകൾ ഉണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അടുത്ത ദിവസങ്ങളിൽ കൊവിഡ് നിരക്കുകൾ കൂടാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നിലവിലെ കൊവിഡ് കേസുകൾക്ക് കാരണമായ എക്സ് ബി ബി.1.16 എന്ന ഒമിക്രോൺ ഉപവകഭേദത്തിന് വാക്സിൻ ഫലപ്രദമാണ്. കൊവിഡ് നിരക്ക് കൂടുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 5.61 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആകെ കേസുകളുടെ എണ്ണം 57,542ആയി ഉയർന്നിട്ടുണ്ട്.

ഫെബ്രുവരിയിൽ രോഗവ്യാപന നിരക്ക് 21.6 ശതമാനമായിരുന്നു,. മാർച്ചിൽ അത് 35.8 ശതമാനമായി ഉയരുകയായിരുന്നു. അണുബാധ കൂടിയാലും ആശുപത്രി വാസത്തിന്റെ നിരക്ക് കുറവായിരിക്കും എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 24 മണിക്കൂറിനുള്ളിൽ 6248 രോഗികൾ രാജ്യത്ത് സുഖം പ്രാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 807 കുത്തിവെപ്പുകളാണ് നടത്തിയത്.

Related News