ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ

  • 19/04/2023

ന്യൂഡല്‍ഹി: ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണ്. ചൈനയുടേതാകട്ടെ 142.57 കോടിയും. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎന്‍ പട്ടികയില്‍ ഇന്ത്യ ആദ്യമായാണ് പ്രഥമസ്ഥാനത്തെത്തുന്നത്. ജനസംഖ്യാ കണക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 29 ലക്ഷത്തിന്റെ അന്തരമാണുള്ളത്.


ആഗോള ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA) ആണ് ഏറ്റവും പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1950 മുതലാണ് ഐക്യരാഷ്ട്രസഭ ആഗോള ജനസംഖ്യാ കണക്കെടുപ്പാരംഭിച്ചത്. ഓരോ ദശാബ്ദം കൂടുമ്ബോള്‍ ജനസംഖ്യാകണക്കെടുപ്പ് നടത്തുന്ന പതിവുണ്ടെങ്കിലും 2011-ലും കോവിഡ് വ്യാപനം മൂലം 2021-ലും സെന്‍സസ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ രാജ്യത്തെ കൃത്യമായ കണക്ക് ഇന്ത്യയുടെ പക്കലില്ല.


Related News