വന്ദേഭാരത് പശുവിനെ ഇടിച്ചു തെറിപ്പിച്ചു; പശു ദേഹത്ത് വീണ് ട്രാക്കിൽ മൂത്രമൊഴിച്ചു കൊണ്ടിരുന്നയാൾ മരിച്ചു

  • 21/04/2023

ജയ്പൂർ: വന്ദേഭാരത് ട്രെയിൻ ഇടിച്ചു തെറിച്ചുപോയ പശു ദേഹത്ത് വീണ് റെയിൽവേ ട്രാക്കിൽ മൂത്രമൊഴിച്ചു കൊണ്ടിരുന്നയാൾ  മരിച്ചു. രാജസ്ഥാനിലെ അല്‍വാറിലെ ആരവല്ലി വിഹാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ശിവദയാല്‍ ശര്‍മ എന്നയാളാണ് മരിച്ചത്. 

വിരമിച്ച റെയിൽവേ ജീവനക്കാരനാണ് ഇയാൾ. വന്ദേഭാരത് കാളി മോറി ഗേറ്റ് കടക്കുമ്പോൾ ട്രാക്കിലേക്ക് കടന്ന പശുവിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പശുവിന്റെ ദേഹം കഷ്ണങ്ങളായി അതിലൊരു ഭാഗം 30 മീറ്റർ അകലെ നിൽക്കുന്ന ശിവദയാലിന്റെ ദേഹത്ത് വന്ന് വീണു. സംഭവസ്ഥലത്തു തന്നെ ശിവദയാൽ മരിച്ചു.  മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.  

Related News