ലാവ്ലിന്‍ കേസ് ഈ മാസം 24ന് സുപ്രീം കോടതി പരിഗണിക്കും

  • 21/04/2023

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസ് ഈ മാസം 24ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക. ഒരു ഇടവേളയ്ക്ക് ശേഷമാണ് ലാവ്ലിന്‍ കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നത്.


മുന്‍പ് ചീഫ് ജസ്റ്റിസായിരുന്ന യുയു ലളിതാണ് കേസ് അവസാനമായി പരിഗണിച്ചിരുന്നത്. പിന്നീട് ലാവ്ലിന്‍ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് പരിഗണിക്കുന്നതിനായി പുതിയ ബെഞ്ച് രൂപികരിച്ചിരിക്കുകയാണ്.

ജസ്റ്റിസുമാരായ എംആര്‍ഷായും സിടി രവികുമാര്‍ അടങ്ങിയ ബെഞ്ചാണ് കേസ് തിങ്കളാഴ്ച പരിഗണിക്കുക. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഉള്‍പ്പടെയാണ് ബെഞ്ചിന്റെ മുന്‍പാകെ പരിഗണനക്ക് വരിക.

Related News