സുഡാനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്കായി കേരള ഹൗസില്‍ ഹെല്‍പ്പ് ഡെസ്ക് തുറന്നു

  • 21/04/2023

ന്യൂഡല്‍ഹി: സുഡാനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്കായി കേരള ഹൗസില്‍ ഹെല്‍പ്പ് ഡെസ്ക് തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡെസ്കാണ് തുറന്നത്. ബന്ധപ്പെടേണ്ട നമ്ബര്‍- 011 23747079. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാന്‍ പ്രധാനമന്ത്രി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തര ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ അതിന് സജ്ജമായിരിക്കാനാണ് നിര്‍ദേശം.


രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സുഡാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. സുഡാനില്‍ മലയാളി കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. 3000 ലധികം ഇന്ത്യാക്കാര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം യോഗത്തില്‍ അറിയിച്ചു.

ഏതൊക്കെ മാര്‍ഗങ്ങളിലൂടെ ഒഴിപ്പിക്കാനാകുമെന്ന കാര്യത്തില്‍ രൂപരേഖ തയ്യാറാക്കാനും സജ്ജമാകാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സുഡാനിലുള്ളവരുടെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാനും സാധ്യമമായ എല്ലാ സഹായങ്ങളും എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മേഖലയിലെ സമീപരാജ്യങ്ങളുമായി നിരന്തര സമ്ബര്‍ക്കം പുലര്‍ത്താനും വിദേശകാര്യ മന്ത്രാലയത്തിന് മോദി നിര്‍ദേശം നല്‍കി.

Related News