തന്നെ പോലീസ് അറസ്റ്റ് ചെയ്തത് തന്നെ: സത്യപാല്‍ മല്ലിക്

  • 22/04/2023

ദില്ലി: തന്നെ പോലീസ് അറസ്റ്റ് ചെയ്തത് തന്നെയാണെന്ന് മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. 2024 വരെ ഇത്തരം നടപടികള്‍ തുടരും. തന്റെ പക്കല്‍ ഇനിയും ഏറെയുണ്ട്. സാങ്കേതികമായി അറസ്റ്റ് അല്ലെങ്കിലും ദില്ലി പൊലീസ് അറസ്റ്റിന് സമാനമായ നിലയില്‍ പിടിച്ചുവെക്കുകയായിരുന്നു. അത് അറസ്റ്റല്ലാതെ എന്താണ്. സിബിഐ തന്നെ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും ചില രേഖകള്‍ തേടിയാണെന്നും സത്യപാല്‍ മല്ലിക് പറഞ്ഞു.


വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ തനിക്ക് പിന്തുണയുമായി വന്നുവെന്ന് സത്യപാല്‍ മല്ലിക് ചൂണ്ടിക്കാട്ടി. യോഗം നടത്താന്‍ അനുമതി ഇല്ലെന്ന് പറഞ്ഞു പോലീസ് തടഞ്ഞു. എന്തുകൊണ്ടാണ് ഇത് നടക്കുന്നത് എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം , പക്ഷേ 2024 ന് ശേഷം നടക്കില്ല. തന്റെ വെളിപ്പെടുത്തലുകള്‍ തന്നെയാണ് നടപടിക്ക് കാരണം. എന്നെ ഉപദ്രവിക്കുകയാണ്. ഹരിയാനയില്‍ ഖാപ് പഞ്ചായത്തില്‍ ഞാന്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മല്ലിക്കിനെയും കര്‍ഷക നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തത് അപലനീയമെന്ന് സംയുക്ത കിസാന്‍ പ്രതികരിച്ചു. ഒത്തുകൂടാനുള്ള അവകാശത്തെ പോലും തടയാന്‍ ശ്രമിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിന്റെ ബാക്കിപത്രമാണിതെന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ പ്രതികരിച്ചു.

Related News