ഷിൻഡെ സര്‍ക്കാര്‍ 15-20 ദിവസത്തിനുള്ളില്‍ തകരുമെന്ന് സഞ്ജയ് റാവത്ത്

  • 23/04/2023

മുംബൈ: എക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്ത 15-20 ദിവസത്തിനുള്ളില്‍ അധികാരത്തില്‍ നിന്ന് വീഴുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഷിന്‍ഡേ പക്ഷത്തേക്ക് കൂറുമാറിയ 16 എംഎല്‍എമാര്‍ക്കെതിരായ അയോഗ്യതാ നടപടിയില്‍ സുപ്രീം കോടതിയുടെ ഉത്തരവിനായി പാര്‍ട്ടി കാത്തിരിക്കുകയാണെന്നും നിതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


നിലവിലുള്ള മുഖ്യമന്ത്രിയുടെയും 40 എംഎല്‍എമാരുടെയും സര്‍ക്കാര്‍ 15-20 ദിവസത്തിനുള്ളില്‍ തകരുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെയും ഷിന്‍ഡെ സര്‍ക്കാര്‍ വീഴുമെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഷിന്‍ഡെയും 39 എംഎല്‍എമാരും ശിവസേന നേതൃത്വത്തിനെതിരെ വിമതരായി രംഗത്തെത്തിയത്.

ഇതോടെ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കും പാര്‍ട്ടിയുടെ പിളര്‍പ്പിനും കാരണമായി. പിന്നീട് ഷിന്‍ഡെ വിഭാഗം ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 2022 ജൂണ്‍ 30-ന് ഷിന്‍ഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. 

Related News