പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്കായി നിതീഷ് കുമാര്‍ ഇന്ന് മമത ബാനര്‍ജിയെ കാണും

  • 24/04/2023

ദില്ലി: പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്കായി ബിഹാ‌ര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാണും. ലക്നൗവില്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും നിതീഷ് കുമാര്‍ ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തിയേക്കും. ഇരു പാര്‍ട്ടികളെയും പ്രതിപക്ഷ ഐക്യത്തിന്‍റെ ഭാഗമാക്കുന്നത് കോണ്‍ഗ്രസിനും നിതീഷ് കുമാറിനും വെല്ലുവിളിയാകും.


ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയിലും ദില്ലിയില്‍ വച്ച്‌ നടത്തിയ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്ന് നില്‍ക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ബിഹാര്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

പിന്നാലെ നിതീഷ് കുമാര്‍ ഇടത് പാര്‍ട്ടികളും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ചര്‍ച്ച നടത്തി. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ തൃണമൂല്‍, സമാജ്‍വാദി പാര്‍ട്ടികളെ കൂടി ഐക്യത്തിന്‍റെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നത്.

Related News