സ്വവര്‍ഗ്ഗ പങ്കാളികളുടെ സാമൂഹ്യ ഭ്രഷ്ട് അവസാനിപ്പിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശം തേടി സുപ്രീംകോടതി

  • 27/04/2023

ദില്ലി: സ്വവര്‍ഗ്ഗ പങ്കാളികളുടെ സാമൂഹ്യ ഭ്രഷ്ട് അവസാനിപ്പിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശം തേടി സുപ്രീംകോടതി. വിവാഹത്തിന് നിയമ സാധുത നല്‍കാതെ തന്നെ സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നറിയിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ആവശ്യപ്പെട്ടു.


സംയുക്ത ബാങ്ക് അക്കൗണ്ട് തുറക്കാനും ഇന്‍ഷുറന്‍സ് നോമിനിയായി പങ്കാളിയെ വയ്ക്കാനുമൊക്കെ എന്തു ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കാനാണ് നിര്‍ദ്ദേശം.

സ്വവര്‍ഗ്ഗ വിവാഹത്തിന്‍റെ നിയമസാധുത പാര്‍ലമെന്‍റിന് വിടണം എന്ന് കേന്ദ്രം ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് ബദല്‍ വഴികള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം.

Related News