സത്യപാല്‍ മല്ലിക്കിന്റെ വസതിയില്‍ സിബിഐ സംഘം; ചോദ്യം ചെയ്യാൻ എത്തിയെന്ന് സൂചന

  • 28/04/2023

ദില്ലി : ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിന്റെ വസതിയില്‍ സിബിഐ സംഘം. ജമ്മുകശ്മീരിലെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സത്യപാല്‍ മലിക്കിനെ ചോദ്യം ചെയ്യാനാണ് സംഘമെത്തിയതെന്നാണ് സൂചന. സോം വിഹാറിലെ സത്യപാല്‍ മലിക്കിന്റെ വസതിയിലാണ് രണ്ടംഗ സംഘമെത്തിയത്.


കേസിലെ സാക്ഷിയെന്ന നിലയ്ക്ക് ഹാജരാകാന്‍ മാലിക്കിനോട് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ ഗവര്‍ണറായിരിക്കെ 2018 ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മാലിക്ക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മാലിക്കിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്.

ജമ്മു കശ്മീ‍ര്‍ എംപ്ലോയീസ് ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സ് സ്കീമിന്റെ കരാര്‍ സ്വകാര്യ കമ്ബനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ടും കിരു ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുമുള്ള രണ്ട് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇതില്‍ ഒന്നില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനിയെ പ്രതി ചേര്‍ത്തിട്ടുണ്ട്.

Related News