ഭാര്യയുടെ കൈയും തലയും വെട്ടിയെടുത്ത ശേഷം തീ കൊളുത്തി; ഭർത്താവ് അറസ്റ്റിൽ

  • 28/04/2023

ചണ്ഡിഗഢ്: യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ കൈയും തലയും വെട്ടിയെടുത്ത ശേഷം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിലെ മനേസര്‍ ജില്ലയിലാണ് സംഭവം. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.


ഏപ്രില്‍ 21നാണ് പാതി കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും തലയും വെട്ടി മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഏപ്രില്‍ 23ന് യുവതിയുടെ വെട്ടിമാറ്റിയ കൈകള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 26ാം തീയതി യുവതിയുടെ വെട്ടിമാറ്റിയ തലയും കണ്ടെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ 30കാരിയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ജിതേന്ദറിനെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

ഉമേദ് സിങ് എന്നയാള്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ കെട്ടിടത്തിലെ മുറിയില്‍ നിന്നാണ് യുവതിയുടെ മൃതേദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാരന്‍ മുറിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ വിളിച്ചറിയിക്കുകയായിരുന്നു. താന്‍ എത്തിയപ്പോള്‍ പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്നും ഉമേദ് സിങ് പറഞ്ഞു.

Related News