കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ

  • 29/04/2023

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തിലാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മോദി കര്‍ണാടകയിലുടനീളം 19 റാലികളെയെങ്കിലും അഭിസംബോധന ചെയ്യും. ബാബാസാഹേബിനെയും വീര്‍ സവര്‍ക്കറിനെയും അധിക്ഷേപിച്ച അതേ രീതിയില്‍ തന്നെ കോണ്‍ഗ്രസ് തന്നെയും അധിക്ഷേപിക്കുന്നതായി മോദി പറഞ്ഞു.


അത്തരം മഹത്തായ വ്യക്തിത്വങ്ങള്‍ക്ക് തുല്യമായി പരിഗണിക്കപ്പെട്ടതില്‍ അഭിമാനിക്കുന്നുവെന്നും ഇതൊരു പ്രതിഫലമായി കരുതുന്നുവെന്നുംമോദി പറഞ്ഞു. ബെംഗളൂരുവിലെ റോഡ് ഷോ തെരഞ്ഞെടുപ്പില്‍ പകരുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. 5.6 ലക്ഷം വോട്ടര്‍മാരുള്ള വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ ബെംഗളൂരു നോര്‍ത്ത് സീറ്റ് ബിജെപിക്ക് നിര്‍ണായകമാണ്. ഒന്നരലക്ഷത്തോളം വരുന്ന വൊക്കലിഗമാരുടെയും ഗൗഡമാരുടെയും കോട്ടയാണ് യശ്വന്ത്പൂര്‍. ഇവിടെയും മോദിയുടെ റോഡ് ഷോ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

2018ല്‍ കൂറുമാറിയെത്തിയ സോമശേഖറാണ് യശ്വന്ത്പൂരിലെ സ്ഥാനാര്‍ഥി. 2013ലും 2018ലും സോമശേഖറിനെതിരെ മത്സരിച്ച്‌ പരാജയപ്പെട്ട ജവരായി ഗൗഡയ്ക്ക് ജെഡി(എസ്) വീണ്ടും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. പുതുമുഖമായ ബല്‍രാജ് ഗൗഡയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Related News