മദനിയുടെ അകമ്ബടി ചിലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

  • 30/04/2023

ബംഗലൂരു : പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ അകമ്ബടി ചിലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇത് ചൂണ്ടിക്കാട്ടി കര്‍ണാടക ഭീകര വിരുദ്ധ സെല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. അകമ്ബടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.


യതീഷ് ചന്ദ്ര ഐപിഎസിന്‍്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് അകമ്ബടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. സംഘം കേരളം സന്ദര്‍ശിച്ചാണ് ശുപാര്‍ശ തയ്യാറാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

കേരളത്തിലുള്ള അച്ഛനെ കാണാനാണ് മദനിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ജൂലൈ 10വരെ നാട്ടില്‍ തങ്ങാനാണ് കോടതി അനുമതിയുള്ളത്. ബംഗലൂരു സ്‌ഫോടനക്കേസ് വിചാരണയില്‍ ഇനി അന്തിമവാദം മാത്രമാണുള്ളതെന്നും, ഈ സാഹചര്യത്തില്‍, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനും, നാട്ടിലുള്ള പിതാവിനെ കാണാനും അനുവദിക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Related News