ഒരു രാത്രിമുഴുവന്‍ ബാങ്കിന്‍റെ സീലിങ്ങിനുള്ളില്‍ ഒളിച്ചിരുന്നു; മോഷണത്തിന് ശ്രമിച്ച ആള്‍ പിടിയില്‍

  • 02/05/2023

ശ്രീനഗര്‍: ഒരു രാത്രിമുഴുവന്‍ ബാങ്കിന്‍റെ സീലിങ്ങിനുള്ളില്‍ ഒളിച്ചിരുന്ന് മോഷണത്തിന് ശ്രമിച്ച ആള്‍ പിടിയില്‍. പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാങ്കിലെ മുന്‍ ജീവനക്കാരനായ മോഷ്ടാവ് പിടിയിലായത്.


ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ മേംധര്‍ ശാഖയിലാണ് മോഷണശ്രമമുണ്ടായത്. സംഭവത്തില്‍ ബാങ്കിലെ മുന്‍ ജീവനക്കാരനായ മൊഹമ്മദ് അബ്രാറിനെ പോലീസ് അറസ്റ്റു ചെയ്തു. ഹാക്ക് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്കു മാറ്റുന്നതിനിടെയാണ് ഇയാള്‍ വലയിലായത്.

ബാങ്ക് പ്രവര്‍ത്തന സമയത്ത് ഉള്ളില്‍ കടന്ന ഇയാള്‍ കെട്ടിടത്തിന്റെ ഫോള്‍സ് സീലിങ്ങില്‍ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട്, ഇയാള്‍ ബാങ്കിലെ സുരക്ഷാ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് പണം സ്വന്തം ശ്രമിക്കുന്നതിനിടെ അക്കൗണ്ടിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ഇതിനിടെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുകയും ഇവര്‍ പോലീസിലറിയിക്കുകയുമായിരുന്നു.

മേംധര്‍ സ്വദേശിയായ ഇയാളെ തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2021-ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കവര്‍ച്ചാശ്രമത്തില്‍ മറ്റുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Related News