റെയില്‍വേ ട്രാക്കിലൂടെ നടന്ന് ഇന്‍സ്റ്റാഗ്രാം റീല്‍; വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച്‌ മരിച്ചു

  • 06/05/2023

ഹൈദരാബാദ്: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യ്ത് ശ്രദ്ധ നേടാനായി സാഹസികമായ വീഡിയോകള്‍ എടുത്ത് അപകടത്തിലാകുന്നവരുടെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും പഠിക്കില്ലെന്ന മട്ടില്‍ അതിസാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നവരില്‍ പലരും അപകടത്തില്‍ പെടാറുണ്ട്. അത്തരത്തില്‍ ഒരു വാ‍ര്‍ത്തയാണ് തെലങ്കാനയില്‍ നിന്ന് പുറത്തുവരുന്നത്. ട്രെയിന്‍ ചീറിപ്പാഞ്ഞ് വരുമ്ബോള്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന് ഇന്‍സ്റ്റാഗ്രാം റീല്‍ എടുക്കാന്‍ നോക്കിയ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച്‌ മരിച്ചു എന്നതാണ് സങ്കടകരമായ വാര്‍ത്ത.


ഓടുന്ന ട്രെയിനിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഹൈദരാബാദിനടുത്തായിരുന്നു ദാരുണ സംഭവം നടന്നത്. ഹൈദരാബാദിലെ സനത് നഗറിലെ റെയില്‍വേ ട്രാക്കിലാണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സര്‍ഫ്രാസ് (16) റീല്‍സ് എടുക്കാന്‍ ശ്രമിച്ചത്. ചീറുപാഞ്ഞുവന്ന ട്രെയിന്‍ സര്‍ഫ്രാസിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സര്‍ഫ്രാസ് മരിച്ചു. സര്‍ഫ്രാസിനൊപ്പം രണ്ട് സുഹൃത്തുക്കളും ഇന്‍സ്റ്റഗ്രാം റീല്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു.

വേഗത്തിലോടുന്ന ട്രെയിന്‍ ബാഗ്രൗണ്ടില്‍ ലഭിക്കാനായി പാളത്തിനോട് ചേര്‍ന്ന് നിന്നായിരുന്നു ഇവരുടെ ഷൂട്ടിംഗ്. എന്നാല്‍ ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ പുറംതിരിഞ്ഞുനിന്ന സര്‍ഫ്രാസ് ശ്രദ്ധിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിന്‍. സര്‍ഫ്രാസിന്‍റെ ശരീരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം സംഭവത്തിന്‍റെ വീഡിയോ സുഹൃത്തുക്കള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.

Related News