കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കര്‍ണാടക പോപ്പുലര്‍ ഫ്രണ്ട് വാലിയാകും: ഹിമന്ത ബിസ്വ ശര്‍മ

  • 06/05/2023

ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കര്‍ണാടക പോപ്പുലര്‍ ഫ്രണ്ട് വാലിയാകുമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ഹിമന്ത ബിസ്വ ശര്‍മ. കോണ്‍ഗ്രസ് നേതാക്കളായ സിദ്ദരാമയ്യയും ഡികെ ശിവകുമാറും ടിപ്പു സുല്‍ത്താന്റെ കുടുംബമാണെന്നും ബിജെപി നേതാവ് ആരോപിച്ചു.


കൊ‌‍ഡുഗ് ജില്ലയിലെ വിരാജ്പേട്ടില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമില്‍ നിന്നാണ് ഞാന്‍ വരുന്നത്. അസമിനെ 17 തവണ മുഗളന്മാര്‍ ഞങ്ങളെ ആക്രമിച്ചെങ്കിലും മുഗളന്മാര്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ടിപ്പു സുല്‍ത്താനെ പലതവണ പരാജയപ്പെടുത്തിയ കൊടുഗ് മണ്ണിനെ താന്‍ വണങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനാണ് സിദ്ധരാമയ്യ ഉദ്ദേശിക്കുന്നതെങ്കില്‍ പാക്കിസ്ഥാനില്‍ അത് നടത്തണമെന്നും ബിജെപി നേതാവ് പറഞ്ഞു.

80,000 പേര്‍ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടു. ഇന്ന് സിദ്ധരാമയ്യ പറയുന്നത് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുമെന്നാണ്. നിങ്ങള്‍ക്ക് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കണമെങ്കില്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പോയി ആഘോഷിക്കൂ. പക്ഷേ ഇന്ത്യയില്‍ അത് ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പതുക്കെ കര്‍ണാടകയും പിഎഫ്‌ഐ താഴ്വരയായി മാറുമെന്നും അദ്ദേഹം ആരോപിച്ചു.


Related News