കുസൃതി കാണിച്ചതിനു നാലു വയസുകാരിയായ വളര്‍ത്തു മകളെ പൊള്ളുന്ന വെയിലില്‍ ടെറസില്‍ കെട്ടിയിട്ട ഡോക്ടര്‍ ദമ്ബതികള്‍ അറസ്റ്റില്‍

  • 07/05/2023

ഗുവാഹത്തി: കുസൃതി കാണിച്ചെന്ന് ആരോപിച്ച്‌ നാലു വയസുകാരിയായ വളര്‍ത്തു മകളെ പൊള്ളുന്ന വെയിലില്‍ ടെറസില്‍ കെട്ടിയിട്ട സംഭവത്തില്‍ ഡോക്ടര്‍ ദമ്ബതികള്‍ അറസ്റ്റില്‍. അസമിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സംഗീത ദത്തയും ഭര്‍ത്താവ് ഡോ. വാലിയുല്‍ ഇസ്ലാമുമാണ് അറസ്റ്റിലായത്.


ശനിയാഴ്ചയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജസ്റ്റര്‍ ചെയ്യുന്നത്. കുസൃതി കാണിച്ചെന്ന് ആരോപിച്ച്‌ ഇരുവരും ചേര്‍ന്ന് മകളെ ടെറസിലെ തൂണില്‍ കെട്ടിയിടുകയായിരുന്നു. ബാലാവകാശ പ്രവര്‍ത്തകന്‍ മിഗ്വേല്‍ ദാസ് ക്യുവാണ് ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുമ്ബോള്‍ കുട്ടിക്ക് സൂര്യാഘാതമേറ്റിരുന്നു. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നതായും മിഗ്വേല്‍ കുറിപ്പില്‍ പറഞ്ഞു. കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ഒളിവില്‍ പോയ ഡോ. സംഗീതയെ മേഘാലയയിലെ റിഭോയില്‍ നിന്നാണ് പിടികൂടിയത്. ഡോ. വാലിയുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തങ്ങനെ മനപ്പൂര്‍വം കേസില്‍ കുടുക്കാന്‍ നോക്കുന്നതാണെന്ന് ഡോ. സംഗീത ആരോപിച്ചു. ഡോ.വലിയുല്‍ നേരത്തെയും സമാനമായ കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

Related News