കര്‍ണാടകയില്‍ മെയ് പത്ത് അര്‍ധരാത്രിവരെ 'ഡ്രൈഡേ' പ്രഖ്യാപിച്ചു

  • 08/05/2023

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് അഞ്ച് മണി മുതല്‍ മെയ് പത്ത് അര്‍ധരാത്രിവരെ ഡ്രൈഡേ പ്രഖ്യാപിച്ചു. നാളെ നടക്കുന്ന കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മദ്യക്കടകളും മദ്യം വിളമ്ബുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും അടഞ്ഞുകിടക്കും. അതേസമയം തന്നെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് 13നും മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


മദ്യം, വൈന്‍, ചാരായം മറ്റേതെങ്കിലും ലഹരിവസ്തുക്കള്‍ എന്നിവയടക്കമുള്ളവയുടെ വില്‍പ്പന, ഉപഭോഗം, സംഭരണം, മൊത്ത -ചില്ലറ വില്‍പനയിലടക്കം നിരോധനം ഏര്‍പ്പെടുത്തിയാണ് പൊലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സിഎല്‍ 9 ലൈസന്‍സുള്ള മദ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ളും റിഫ്രഷ്മെന്റ് ബാര്‍ മുറികളും അടച്ചിടുമെന്നും ബംഗളൂരുവിലെയും മംഗളൂരുവിലെയും ബാര്‍, പബ് ഉടമകള്‍ അറിയിച്ചു. പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന ഭക്ഷണം ഡോര്‍ ഡെലിവറി നടത്തില്ലെന്നും ബാര്‍ ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്.

സിഎല്‍9 ലൈസന്‍സുകളുള്ള 12,000-ത്തിലധികം സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് കര്‍ണാടക വൈന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ഗോവിന്ദരാജ് ഹെഗ്‌ഡെ പറഞ്ഞു. ബെംഗളൂരുവിലെ ഉത്തരവ് സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകള്‍ക്കും ബാധകമാണെന്ന് കമ്മീഷണര്‍ പ്രതാപ് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങ തടയുന്നതിനും സ്വതന്ത്രവും നീതിപൂര്‍വകവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് നടക്കാനാണ് നിരോധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News