സച്ചിന്‍ പൈലറ്റിന്‍റെ നീക്കം പാർട്ടി അറിവോടെയല്ല, പദയാത്രയെ തള്ളി കോൺഗ്രസ്സ്

  • 12/05/2023

ദില്ലി: സച്ചിന്‍ പൈലറ്റിന്‍റെ പദയാത്രയെ തള്ളി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ അറിവോടെ നടത്തുന്ന യാത്രയല്ലെന്ന് പി സി സി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്തസാരെ വ്യക്തമാക്കി. യാത്ര വ്യക്തിപരമാണെന്നും സച്ചിനെതിരെ നടപടിയെടുക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഗോവിന്ദ് സിംഗ് ദൊത്തസാരെ പ്രതികരിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാടിലാണ് പ്രതിഷേധമെന്നും യാത്ര പാര്‍ട്ടിക്കെതിരല്ലെന്നും സച്ചിന്‍ വ്യക്തമാക്കി. ബിജെപിയിലേക്കെന്ന പ്രചാരണം ദുഷ്ടലാക്കോടെയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം, നേതൃത്വത്തെ വെല്ലുവിളിച്ച്‌ രാജസ്ഥാനില്‍ പദയാത്ര നടത്തുന്ന സച്ചിന്‍ പൈലറ്റിനെതിരായ നടപടി സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. സംസ്ഥാനത്തിന്‍്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഖ്‍വിന്ദര്‍ സിംഗ് രണ്‍ധാവയാണ് യോഗം വിളിച്ചത്. ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ പിസിസി അധ്യക്ഷനും സഹ ഭാരവാഹികളും പങ്കെടുക്കും.

സച്ചിനെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് മുന്‍പിലുള്ളത് കടുത്ത നടപടി സ്വീകരിക്കുന്നതില്‍ വെല്ലുവിളിയാണ്. ഇതിനോടൊപ്പം തന്നെ സച്ചിന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

Related News