കർണാടക സസ്പെൻസ്; തീരുമാനം എടുക്കാന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയതായി പ്രമേയം

  • 15/05/2023

ബംഗളൂരു: കര്‍ണാടകയില്‍ സസ്പെന്‍സ് തുടരുന്നു. മുഖ്യമന്ത്രിയായി ആര് വേണമെന്ന കാര്യം തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിമയസഭാ കക്ഷി യോഗം ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി. നിലവില്‍ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും നറുക്ക് വീഴുക.


നേരത്തെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്. എന്നാല്‍ തീരുമാനം എടുക്കാന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയതായി നിയമസഭാ യോഗത്തില്‍ പ്രമേയം പാസാക്കി.

അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വോട്ടെടുപ്പ് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാര്‍ക്കിടയിലെ വോട്ടെടുപ്പ് ഫലം നിരീക്ഷകര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ അറിയിക്കും. മൂന്ന് നിരീക്ഷകരാണുള്ളത്. ഇവര്‍ എംഎഎല്‍എമാരുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചര്‍ച്ച നടത്തും.

Related News