ഭൂമിയില്‍ 'നിഴല്‍ വീഴ്ത്താതെ' മുംബൈ നഗരം; വൈറലായി ചിത്രങ്ങളും വീഡിയോയും

  • 16/05/2023




ഇന്ത്യയുടെ വ്യാവസായിക തലസ്ഥാന നഗരമായ മുംബൈയില്‍ ഇന്നലെ സൂര്യന് താഴെയുള്ള ഒരു വസ്തുവിനും നിഴലുകള്‍ ഉണ്ടായിരുന്നില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി സ്വന്തം നിഴല്‍ പോലും നഷ്ടപ്പെട്ടപ്പോഴാണ് പലരും ഇത് തിരിച്ചറിഞ്ഞത്. സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ അതിന് താഴെയുള്ള സകല വസ്തുക്കളുടെയും നിഴല്‍ ഭൂമിയില്‍ വീഴ്ത്തുമെന്നത് പകല്‍ പോലെ വ്യക്തമാണ്. 

എന്നാല്‍, ചില ദിവസങ്ങളില്‍ നിഴലുകള്‍ പോലും അപ്രത്യക്ഷമാകും. ഇത്തരം ദിവസങ്ങളെയാണ് 'നിഴലില്ലാ ദിനം' അഥവാ 'സീറോ ഷാഡോ ഡേ' എന്ന് വിശേഷിപ്പിക്കുന്നത്. മുംബൈയില്‍ അത്തരമൊരു ദിവസമായിരുന്നു ഇന്നലെ. 

വര്‍ഷത്തില്‍ രണ്ട് തവണയാണ് ഈ കൗതുകകരമായ പ്രതിഭാസം അനുഭവവേദ്യമാവുക. അത്തരം സന്ദർഭങ്ങളിൽ, സൂര്യൻ ആകാശത്ത് അതിന്‍റെ പാരമ്യത്തിലെത്തുന്നു. ഇതുമൂലം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് നിഴലുകൾ അപ്രത്യക്ഷമാകുന്നു. ഓരോ വസ്തുവിന്‍റെയും നിഴലുകളുടെ നീളം നഗ്നനേത്രങ്ങൾക്ക് അദൃശ്യമാകുന്ന രീതിയില്‍ കുറയ്ക്കുന്ന തരത്തിലായിരിക്കും അപ്പോള്‍ സൂര്യന്‍റെ സ്ഥാനം. മറ്റ് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നിഴലുപോലും കാണാതായതോടെ നിരവധി ആളുകള്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

Related News