ചാരപ്രവര്‍ത്തനം: മാധ്യമപ്രവര്‍ത്തകനും, നാവികസേന മുന്‍ കമാന്‍ഡറും അറസ്റ്റില്‍

  • 17/05/2023

ന്യൂഡല്‍ഹി; ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ വിവേക് രഘുവന്‍ഷിയെ സിബിഐ അറസ്റ്റ് ചെയ്തു. നാവികസേന മുന്‍ കമാന്‍ഡര്‍ ആശിഷ് പഠക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഡിആര്‍ഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെ ഉടര്‍ന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.

ചാര പ്രവര്‍ത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധസേന ഏതാനും ദിവസം മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ഡിആര്‍ഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് അറസ്റ്റ് ചെയ്തത്.

ഡിആര്‍ഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയര്‍ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുല്‍ക്കര്‍. മഹാരാഷ്ട്ര എടിഎസാണ് കുരുല്‍ക്കറെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന്‍ ഏജന്‍സി ഹണി ട്രാപ്പില്‍ കുടുക്കി പ്രദീപ് കുരുല്‍ക്കറിനെ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിശദീകരണം.

Related News