പശ്ചിമ ബംഗാളിലെ കേരള സ്റ്റോറി നിരോധനം: ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • 17/05/2023

ദില്ലി: പശ്ചിമ ബംഗാളില്‍ വിവാദ ചലച്ചിത്രം ദി കേരള സ്‌റ്റോറി നിരോധിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിത്രം വിദ്വേഷ പ്രചാരണമാണെന്നും കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണെന്നും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ചിത്രത്തിന്‍്റെ പ്രദര്‍ശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.


അതേസമയം, കേരള സ്റ്റോറിക്ക് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. റിലീസിന് ശേഷം പ്രേക്ഷകരുടെ മോശം പ്രതികരണം കാരണം മള്‍ട്ടി പ്ലക്സ് ഉടമകള്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തി വെക്കുകയായിരുന്നുവെന്നും തമിഴ്നാട് എ‍ഡിജിപി സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യത്തെ മറ്റിടങ്ങളില്‍ കേരളസ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാമെങ്കില്‍ പശ്ചിമബംഗാളില്‍ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വാദത്തിനിടെ ചോദിച്ചിരുന്നു.

Related News