കേന്ദ്രനിയമ മന്ത്രാലയത്തിലെ അഴിച്ചുപണി; ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിന്‍റെ മുന്നൊരുക്കമെന്ന് സൂചന

  • 19/05/2023

ഡല്‍ഹി: കേന്ദ്രനിയമ മന്ത്രാലയത്തിലെ അഴിച്ചുപണി ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിന്‍റെ മുന്നൊരുക്കമെന്ന് സൂചന.കോഡ് കൊണ്ടുവരുന്നതില്‍ കിരണ്‍ റിജിജുവിനെക്കാള്‍ മികവ് അര്‍ജുന്‍ മേഘവാളിന് ആണെന്ന കണക്ക് കൂട്ടലിലാണ് മാറ്റം. ജുഡീഷ്യറിയും സര്‍ക്കാരുമായി തുടരുന്ന ശീതയുദ്ധത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യം കൂടി കിരണ്‍ റിജിജുവിന്‍റെ പുറത്താക്കലിനു പിന്നിലുണ്ട്.


ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്ബോള്‍ അയോദ്ധ്യയിലെ രാമക്ഷേത്രവും ഏകീകൃത സിവില്‍കോഡുമാണ് ബിജെപിയുടെ ആവനാഴിയിലെ പ്രധാന അസ്ത്രങ്ങള്‍. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ സാധ്യത തേടി കേന്ദ്രഅഭ്യന്തര മന്ത്രി അമിത്ഷാ ഒരു മാസം മുമ്ബ് കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കിരണ്‍ റിജിജുവിന് പുറമെ വിവിധ വകുപ്പ് സെക്രട്ടറിമാരും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും ചര്‍ച്ചയില്‍ പങ്കെടുത്തു. 2014ലും 2019ലും ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആശയമാണ് ഏകീകൃത സിവില്‍ കോഡ്.

Related News