രണ്ടായിരം രൂപയുടെ കറന്‍സി പിന്‍വലിച്ചത് കർണാടകയിലെ ബിജെപിയുടെ തോൽവി മറച്ച് വെക്കാൻ: വിമർശനവുമായി സ്റ്റാലിൻ

  • 20/05/2023

ചെന്നൈ: രണ്ടായിരം രൂപയുടെ കറന്‍സി പിന്‍വലിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കര്‍ണാടകയില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണ് കേന്ദ്രത്തിന്റേതെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.


'500 സംശയങ്ങള്‍, 1000 നിഗൂഢതകള്‍, 2000 അബദ്ധങ്ങള്‍. കര്‍ണാടകയിലെ കനത്ത പരാജയം മറച്ചുവെക്കാനുള്ള വിദ്യ' - സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു 2000 രൂപാ നോട്ട് പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ആര്‍.ബി.ഐ. പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിവിധ കോണില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Related News