ജന്മദിനത്തില്‍ 16കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു; ആഗ്രഹം പൂര്‍ത്തിയാക്കാന്‍ മൃതദേഹത്തിന് അരികെ കേക്ക് മുറിച്ച് വീട്ടുകാർ

  • 21/05/2023

ഹൈദരാബാദ്: തെലങ്കാനയില്‍ ജന്മദിനത്തില്‍ 16കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാന ആസിഫാബാദ് മണ്ഡലില്‍ ബാബാപൂര്‍ ഗ്രാമത്തിലെ സിഎച്ച്‌ സച്ചിനാണ് മരിച്ചത്.മകന്റെ വേര്‍പാടിന്റെ വേദനയ്ക്കിടെ, ജന്മദിനം ആഘോഷമാക്കണമെന്ന 16കാരന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ മൃതദേഹത്തിന് അരികില്‍ കണ്ണീരോടെ കേക്ക് മുറിച്ച്‌ കുടുംബാംഗങ്ങള്‍.


വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. 16കാരന്റെ ജന്മദിനം വലിയ ആഘോഷമാക്കുന്നതിന് കൂട്ടുകാരെയും ബന്ധുക്കളെയും നാട്ടുകാരെയും വീട്ടുകാര്‍ ക്ഷണിച്ചിരുന്നു. വീടിന് ചുറ്റും സച്ചിന്റെ ചിത്രങ്ങള്‍ തൂക്കി ജന്മദിനം അവിസ്മരണീയമാക്കാനായിരുന്നു വീട്ടുകാരുടെ പദ്ധതി. ജന്മദിനത്തിന്റെ ഭാഗമായി കേക്കും വാങ്ങിയിരുന്നു.

ആഘോഷ ചടങ്ങിനിടെ സച്ചിന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ജന്മദിനം ആഘോഷമാക്കണമെന്ന കുട്ടിയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സച്ചിന്റെ മൃതദേഹത്തിന് അരികില്‍ വച്ച്‌ നിറകണ്ണുകളോടെ കേക്ക് മുറിക്കുകയായിരുന്നു.

Related News