ബംഗളൂരു നഗരത്തില്‍ നാശം വിതച്ച്‌ കനത്ത മഴ; വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യാത്രക്കാരി മരിച്ചു

  • 21/05/2023

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ നാശം വിതച്ച്‌ കനത്ത മഴ തുടരുന്നു. നഗരത്തിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. കര്‍ണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലാണു കാറു മുങ്ങിയത്.


ദുരന്ത നിവാരണ സേനയെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി ആളുകള്‍ അടിപ്പാതയില്‍ കുടുങ്ങിയിരുന്നു എന്നാണ് വിവരം.ഭാനുവിന്റെ കുടുംബാംഗങ്ങളെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി കണ്ടു. യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങള്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മെയ് 25 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പലയിടത്തും മരച്ചില്ലകള്‍ വീണു വാഹനങ്ങള്‍ തകര്‍ന്നു. ഗതാഗതക്കുരുക്കും ഉണ്ടായി.

Related News