പട്‌ന: ബിഹാറില്‍ ലിച്ചി പഴം പറിച്ചതിന് 12കാരനെ അടിച്ചുകൊന്നു. കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കേ, തൊട്ടടുത്തുള്ള വീട്ടിലെ ലിച്ചി പഴം പറിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുടമസ്ഥന്‍ ആണ് ദീപക് കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് കുട്ടിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറയുന്നു. ദീപക് കുമാറിന് പുറമേ വീട്ടുടമസ്ഥന്റെ മര്‍ദ്ദനമേറ്റ കൂട്ടുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ വീട്ടുടമസ്ഥനെതിരെ കേസെടുത്തതായും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?