രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി, യുപി സ്വദേശിക്കെതിരെ കേസ്

  • 22/05/2023

ദില്ലി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്. ഖൊരഖ്പൂര്‍ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് പാര്‍ട്ടി മീഡിയ കണ്‍വീനര്‍ ലല്ലൻ കുമാറിന്റെ ഫോണില്‍ വിളിച്ചായിരുന്നു മനോജ് വധ ഭീഷണി മുഴക്കിയത്.


കഴിഞ്ഞ മാര്‍ച്ച്‌ 25 നാണ് കേസിനാസ്പദമായ വധഭീഷണിയുണ്ടായത്. ലല്ലൻ കുമാഖിന്റെ ഫോണില്‍ വിളിച്ച മനോജ് രാഹുല്‍ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചതെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

Related News