വോയ്സ് കുവൈത്ത് വനിത വേദി ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 25/05/2023

 


കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിത വേദി 2023 - 2024 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
ഖൈറാൻ റിസോർട്ടിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. 
വനിത വേദി ഭാരവാഹികൾ : സരിത രാജൻ (പ്രസിഡൻറ്), സുമലത. എസ് (ജനറൽ സെക്രട്ടറി),അനീജ രാജേഷ് (ട്രഷറർ),മിനികൃഷ്ണ (വൈസ് പ്രസിഡൻറ്),ലത സത്യൻ, അജിത.എം.ആർ (സെക്രട്ടറി),ജസ്നി റിജു (ആർട്സ് സെക്രട്ടറി),എ.കെ.വിലാസിനി, മഞ്ജുള സജയൻ (ഉപദേശക സമിതി അംഗം), സൂര്യ അഭിലാഷ്, ശ്രീഷ്മ അരുൺ ആനന്ദ്, സനു രാജൻ, സുധ ഹരി, ടിനു സുജീഷ്, മഹേശ്വരി സബീഷ്, അഞ്ജന.ടി.പി, ശ്യാമ രതീഷ് ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ, ആർട്സ് സെക്രട്ടറി ജോയ് നന്ദനം, ഉപദേശക സമിതി അംഗം കെ.വിജയൻ, ഫഹാഹീൽ ഏരിയ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, സാൽമിയ ഏരിയ കൺവീനർ എം.ചന്ദ്രശേഖരൻ , വനിത വേദി മുൻ വൈസ് പ്രസിഡൻറ് എം.രാധമാധവി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
വനിത വേദി ജനറൽ സെക്രട്ടറി സുമലത.എസ് സ്വാഗതവും വനിത വേദി സെക്രട്ടറി ലത സത്യൻ നന്ദിയും പറഞ്ഞു.

Related News