ഹോട്ടലുടമയുടെ കൊലപാതകം; മൃതദേഹം വെട്ടി നുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചു; കൊല നടത്തിയത് ഹോട്ടല്‍ മുറിയില്‍

  • 26/05/2023

തിരൂർ സ്വദേശിയായ ഹോട്ടലുടമയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലക്ക്  ശേഷം മൃതദേഹം വെട്ടി നുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചു. ഈമാസം 18ന് കാണാതായ കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനയുമാണ് പിടിയിലായത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തി പ്രതികൾ മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പോലീസ് പറയുന്നത്. സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ മകൻ തിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിൽ നിന്ന് പ്രതികൾ പിടിയിലായത്. സംഭവത്തിൽ നാല് പേരെയാണ് നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിബിലി, സുഹൃത്ത് ഫർഹാന, ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. 


Related News