യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

  • 26/05/2023


അമ്പലവയല്‍: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിന്‍ പീറ്റര്‍ (29) ആണ് പിടിയിലായത്. പരിചയക്കാരായ രണ്ടുപേരുടെ മൊബൈല്‍ നമ്പറുപയോഗിച്ച് അവരറിയാതെ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചത്. 

യുവതിയുടെ പരാതിപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അമ്പലവയല്‍ പോലീസ് പ്രതിയെ പിടികൂടിയത്. അമ്പലവയല്‍ ബീവറേജസ് ഔട്‌ലെറ്റിനു സമീപത്തെ ഇറച്ചിക്കടയിലെ ജീവനക്കാരന്റെ നമ്പരിൽ വാട്‌സാപ് അക്കൗണ്ടുണ്ടാക്കി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. കർണാടക സ്വദേശിയായ ജീവനക്കാരനുമായി സൗഹൃദത്തിലായ ശേഷമാണ് ഇയാളറിയാതെ നമ്പര്‍ ഉപയോഗിച്ചത്. 

തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍ നമ്പറും ഇതേ രീതിയില്‍ പ്രതി ദുരുപയോഗം ചെയ്തു. പരാതിക്കാരിയുടെ അയല്‍വാസികളുടെ നമ്പറിലേക്ക് ഉള്‍പ്പെടെയാണ് വീഡിയോ അയച്ചത്. ഫോണ്‍ നമ്പരിന്റെ ഉടമകളെ ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

Related News