കെഎംഎസ് സിഎല്‍ ഗോഡൗണുകളിലെ തീപിടുത്തില്‍ ദുരൂഹത; പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡര്‍ മുഴുവൻ തിരിച്ചെടുക്കാൻ നിര്‍ദേശം

  • 27/05/2023

തിരുവനന്തപുരം: കെഎംഎസ് സിഎല്‍ ഗോഡൗണുകളിലെ തീപിടുത്തില്‍ ദുരൂഹത നിലനില്‍ക്കെ പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡര്‍ മുഴുവൻ തിരിച്ചെടുക്കാൻ നിര്‍ദേശം.ബാങ്കെ ബിഹാരി, പാര്‍കിൻസ് എൻ്റര്‍പ്രൈസസ് എന്നിവ വഴി എത്തിച്ച സ്റ്റോക്ക് തിരികെ എടുക്കും.


കെമിക്കല്‍ ഗുണനിലവാരം പരിശോധിച്ച്‌ ഫലം വരുന്നതിനു മുമ്ബെയാണ് സുരക്ഷ പ്രശ്നങ്ങള്‍ കാരണമുള്ള നടപടി.മറ്റൊരു കമ്ബനിയെ കരിമ്ബട്ടികയില്‍ പെടുത്തി വിലക്ക് വന്നതിനു ശേഷമാണ് ഈ കമ്ബനികളിലേക്ക് കെഎംഎസ് സിഎല്‍ തിരിഞ്ഞത്.

ആലപ്പുഴയില്‍ വൻ അപകടം ഒഴിവായത് സുരക്ഷ സജ്ജീകരണങ്ങള്‍ ഉള്ള വേയര്‍ഹൗസ് ആയതിനാലാണ്.കെഎംഎസ് സിഎല്‍ ഗോഡൗണുകളില്‍ മൂന്ന് സ്ഥലത്തും കത്തിയത് ബ്ലീച്ചിംഗ് പൗഡറാണ്.

Related News