ഹോട്ടൽ വ്യാപാരിയുടെ കൊലപാതകം: മൃതദേഹം മുറിക്കാനുള്ള കട്ടർ വാങ്ങിയത് കോഴിക്കോട്ടെ കടയിൽ നിന്ന്

  • 27/05/2023

കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ മൃതദേഹം മുറിക്കാനുള്ള കട്ടർ പ്രതികൾ വാങ്ങിയത് കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ കടയിൽ നിന്ന്. 19 ന് 12.30 നാണ് കട്ടർ മേടിച്ചതെന്ന് കടയുടമ. കട്ടർ വാങ്ങിച്ചത് ഷിബിലി. ഷിബിൽ എന്ന പേരിലാണ് ബിൽ നൽകിയതെന്നും കടയുടമ പറഞ്ഞു. 19ാം തീയതി ഇത്തരത്തിൽ പ്രൊഡക്റ്റ് വിറ്റതായി ബില്ലിൽ കണ്ടുവെന്ന് ഉടമ വ്യക്തമാക്കി. 

കോഴിക്കോട്ടെ ഹോട്ടലിൽ വച്ച് കൊല നടത്താൻ ഉപയോഗിച്ച ചുറ്റിക, മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ, മരിച്ച സിദ്ദിഖിൻറെ എടിഎം കാർഡ്, ചോരപുരണ്ട വസ്ത്രങ്ങൾ എന്നിവ മലപ്പുറം അങ്ങാടിപ്പുറത്തിനടുത്ത് ചീരാട്ട്മലയിൽ നിന്നാണ് കണ്ടെടുത്തത്. മൃതദേഹവശിഷ്ടങ്ങൾ ട്രോളി ബാഗുകളിൽ ആക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയ ശേഷമാണ് പ്രതികൾ ആളൊഴിഞ്ഞ ഈ പ്രദേശത്ത് ഇവ ഉപേക്ഷിച്ചത്. മുഖ്യപ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായി തിരൂർ പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. മൊബൈൽ ഫോണുകൾ അടക്കം കണ്ടെത്താൻ അടുത്ത ദിവസങ്ങളിൽ കോഴിക്കോട്, അട്ടപ്പാടി ചുരം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. 

ഹണി ട്രാപ്പിനിടെ സിദ്ദിഖിൻറെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിർത്തപ്പോൾ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫർഹാനയാണ് ചുറ്റിക എടുത്ത് നൽകിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിൻറെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം അസമിലേക്ക് പ്രതികൾ കടക്കാൻ ശ്രമിക്കുന്നതിടെയാണ് ചെന്നൈയിൽ നിന്നും പിടിയിലായത്.

Related News