കെ.കെ.എം.എ പൊതു കിണർ നാടിനു സമർപ്പിച്ചു

  • 29/05/2023



കുടിവെള്ള ക്ഷാമം  അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ  കെ.കെ.എം.എ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സൗജന്യമായി  നിർമ്മിച്ച് നൽകുന്ന പൊതു കിണർ  നാടിനു സമർപ്പിച്ചു.

കോഴിക്കോട് ജില്ലയിലെ  കൊയിലാണ്ടിക്കടുത്ത  ചെങ്ങോട്ടുകാവ്  ചേലിയ   വലിയമ്പറത്  എന്ന സ്ഥലത്ത്  അൻപതോളം കുടുംബങ്ങൾക്ക് പ്രയോജനം  ലഭിക്കുന്ന കിണർ  ബഹുമാന്യ പണ്ഡിതൻ  നാസർ ഫൈസി കൂടത്തായിയുടെ  സാനിധ്യത്തിൽ കെ.കെ.എം.എ വൈസ് ചെയർമാൻ അബ്ദുൽ സലാം എ.പി പ്രദേശവാസികൾക്ക്  സമർപ്പിച്ചു. കെ.കെ.എം.എ യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പദ്ധതിയിൽ നിർമ്മിച്ച് നൽകിയ കിണറുകളിൽ 23 ആമത്തേതാണ്  ഇത്. 
 
സഹജീവികളുടെ പ്രയാസങ്ങൾ   മനസ്സിലാക്കി ലാഭേച്ഛയില്ലാതെ  ദൈവപ്രീതി മാത്രം ലക്‌ഷ്യം വെച്ചുള്ള കെ കെ എം എ യുടെ സേവന പ്രവർത്തങ്ങൾ അതിമഹത്തരവും മാതൃകാപരവുമാണെന്ന് നാസർ ഫൈസികൂടത്തായി  ഇസ്ലാമിക ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട്  സദസ്സിനെ ഉണർത്തി. 

കിണർ നിർമ്മിക്കാനായി സ്ഥലം അനുവദിച്ചുതന്ന മജീദ് വലിയ പറമ്പ, കിണർ സ്പോൺസർ  ചെയ്ത മുസ്തഫ കണ്ണൂർ,  തുടങ്ങിയവരുടെ സാനിധ്യത്തിൽ   നടന്ന ഉത്ഘാടനപരിപാടി  കെ.കെ.എം.എ  സംസ്ഥാന വൈസ് പ്രസിഡണ്ട് ആലിക്കുട്ടി ഹാജി യുടെ  അധ്യക്ഷതയിൽ സംസ്ഥാന  ജനറൽ  സെക്രട്ടറി അബ്ദുൽ റസാക്ക് മേലടി സ്വാഗതവും  ജില്ലാ പ്രസിഡണ്ട്  ശറഫുദ്ധീൻ മേലടി നന്ദിയും പറഞ്ഞു. സംസ്ഥാന/  ജില്ലാ  നേതാക്കന്മാരായ   സലിം അറക്കൽ, ബഷീർ അമേത്, അബ്ദുല്ല സി.എച്, യു.എ ബക്കർ,എം.കെ.അബ്ദുറഹിമാൻ ഹനീഫ മൂഴിക്കൽ, അബ്ദു കുറ്റിച്ചിറ,കളത്തിൽ മജീദ്, പ്രദേശ വാസിയായ  സേവാദൾ വളണ്ടിയർ  ദേവി  തുടങ്ങിയവർ ചടങ്ങുകൾ ക്രമീകരിച്ചു.

Related News