ഒന്നര മണിക്കൂറോളം തെരച്ചില്‍; വിദ്യയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധന അവസാനിച്ചു

  • 10/06/2023

കാസര്‍കോട്: മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധന അവസാനിച്ചു. ഒന്നര മണിക്കൂറോളം തെരച്ചില്‍ നീണ്ടുനിന്നു. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്താനായില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി.


പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. വിദ്യ എവിടെയെന്ന് സൂചനയില്ലെന്നും അഗളി സിഐ കെ സലീം പറഞ്ഞു. പൂട്ടിയിട്ടിരുന്ന വീട് പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ബന്ധുവെത്തി തുറന്നു നല്‍കുകയായിരുന്നു. പരിശോധന

അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടില്‍ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെയാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വിദ്യ അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഹാജരാക്കിയ വ്യാജ രേഖകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്.

ഇന്ന് രാവിലെ നീലേശ്വരം പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന അഗളി പൊലീസ് അന്വേഷണ സംഘം എത്തിയത്. കരിന്തളം ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ മൊഴി അഗളി പൊലീസ് രേഖപ്പെടുത്തും.

Related News