കെ കെ എം എ പൊതു കിണർ നാടിന് സമർപ്പണം ബുധനാഴ്ച

  • 04/07/2023

 


കുവൈറ്റ്‌ : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ( കെ കെ എം എ ) സോഷ്യൽ പ്രൊജക്റ്റ്‌ന്റെ കീഴിൽ നിർമാണം പൂർത്തിയാക്കിയ കണ്ണൂർ ജില്ലയിലെ എട്ടിക്കുളം പ്രദേശത്തെ പൊതു കിണർ ലളിതമായ ചടങ്ങിൽ വെച്ച് പൊതു സമൂഹത്തിനായി ജൂലൈ 5 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സമർപ്പിക്കും കുടിവെള്ള ക്ഷാമം കൊണ്ട് പ്രയാസം അനുഭവിക്കുന്ന പ്രദേശങ്ങളിലാണ് ഈ കാരുണ്ണ്യ പ്രവർത്തനം കെ കെ എം എ നടത്തിവരുന്നത് കേരളത്തിലും, കർണാടകയിലുമായി 
ഇത് വരെയായി 23 കിണറുകൾ സ്ഥാപിച്ചു നൽകുവാൻ പ്രസ്ഥാനത്തിന് സാധിച്ചു.

ചടങ്ങിൽ എട്ടിക്കുളം പഞ്ചായത്ത് മെമ്പർ അബുദുൽ അസീസ്, പ്രമുഖ പണ്ഡിതൻ ബഷീർ ദാരിമി കൂടാതെ 
കെ കെ എം എ കേന്ദ്ര - സംസ്ഥാന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്ന്
കെ കെ എം എ ഒരു വാർത്ത കുറിപ്പിൽ അറിയിച്ചു.

Related News