അതിത്രീവ മഴ, മിന്നൽ ചുഴലി, കുതിരാനിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു

  • 05/07/2023

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. അപ്പർ കുട്ടനാട് അടക്കമുള്ളിടങ്ങളിൽ നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരമേഖലയിൽ ജനജീവിതം ദുസ്സഹമായി. ഇന്നലെ രാത്രിയിലും ഇന്നുമായി അൻപതോളം വീടുകൾ ഭാഗികമായി തകർന്നു. തൃശ്ശൂരിൽ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയിൽ വൈദ്യുതി പുനസ്ഥാപിച്ചു. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. തിരുവല്ലയിൽ പള്ളി തകർന്നുവീണു. 

കനത്ത മഴയിൽ ഏറ്റവുമധികം നാശം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. കനത്ത മഴയെ തുടർന്ന് തിരുവല്ല നിരണം പനച്ചിമൂട് സി എസ് ഐ പള്ളി തകർന്നുവീണു. ആളപായമില്ല. ഇന്ന് രാവിലെ ആറരയോടെയാണ് നൂറ്റാണ്ടിലേറെ പഴകാക്കമുള്ള പള്ളി തകർന്ന വീണത്. 33 കെ വി ലൈനിലേക്ക് മരം വീണത്തോടെ ഇരുട്ടിലായ അട്ടപ്പാടിയിൽ വൈദ്യുതി പുനസ്ഥാപിച്ചു. അട്ടപ്പാടി ഷോളയൂരിൽ കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകൾ തകർന്നു. അമ്പലപ്പുഴ കരുമാടി ഓലപ്പള്ളിച്ചിറ തങ്കപ്പന്റെ വീട് ശക്തമായ കാറ്റിലും മഴയിലുമാണ് നിലം പതിച്ചത്. അപകട സമയത്ത് 2 കുട്ടികൾ ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പുന്നപ്ര നന്ദികാട് മീനാക്ഷിയുടെ വീടിന്റെ മേൽക്കൂര തകർന്നു. ആർക്കും പരിക്കില്ല. 

ആലപ്പുഴ തുമ്പോളി പ്രൊവിഡൻസ് ഹോസ്പിറ്റലിന് സമീപം റോജിയുടെ വീടിന് മുകളിൽ മരം വീണു. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ വലിയ ജുമാത്ത് പള്ളിക്ക് സമീപവും റോഡ് ഇടിഞ്ഞു. മലപ്പുറം കൊണ്ടോട്ടി എടവണ്ണപാറ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു. അടുത്തിടെ നവീകരിച്ച റോഡാണ് തകർന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരത്തിൽ ആണ് മതിൽ ഇടിഞ്ഞത്. കോതമംഗലം - കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി - കൊച്ചു കണാച്ചേരി റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി വീണു. മലപ്പുറം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. രണ്ട് ഇരു ചക്ര വാഹനത്തിനും,പി ക്കപ്പ് ലോറിക്കും മുകളിലേക്കാണ് മണ്ണ് പതിച്ചത്. തിരുവനതപുരം നെയ്യാറ്റിൻകരക്ക് അടുത്ത് കുന്നത്ത് കാലിൽ മരം വീണ് വീട് തകർന്നു. ബെൻസിഗറിന്റെ വീടിന് മുകളിലാണ് മരം വീണത്. കിടപ്പ് രോഗി അടക്കം വീടിനുള്ളിൽ ഉണ്ടായിരുന്നു

Related News