പുതിയ എസ്.ഐ. എന്ന് പരിചയപ്പെടുത്തി കടയില്‍നിന്ന് വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • 06/07/2023

ആളൂര്‍(തൃശ്ശൂര്‍): ആളൂര്‍ പോലീസ് സ്റ്റേഷനിലെ പുതിയ എസ്.ഐ. എന്ന് പരിചയപ്പെടുത്തി കടയില്‍നിന്ന് വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍കുമാറാ(36)ണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെ കല്ലേറ്റുംകരയിലെ മൊബൈല്‍ ഷോപ്പിലായിരുന്നു സംഭവം.


ജീവനക്കാരിയോട് ആളൂരില്‍ ഒരു മാസം മുമ്ബെത്തിയ പുതിയ എസ്.ഐ. ആണെന്ന് പരിചയപ്പെടുത്തി. ഒരു ക്ലോക്ക് വാങ്ങി. ക്ലോക്ക് പൊതിയുന്നതിനിടയില്‍ കണ്ണ് വെട്ടിച്ച്‌ നന്നാക്കാൻ കൊണ്ടുവന്നതും ഉടമസ്ഥയുടെയും വിലപിടിപ്പുള്ള ഫോണുകളുമായി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ സമാനരീതിയിലുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് എറണാകുളം കെ.എസ്.ആര്‍ ടി.സി. പരിസരത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. പോലീസാണെന്ന് പരിചയപ്പെടുത്തി മുൻപും ഇയാള്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഇയാളുടെ പേരില്‍ കൊല്ലം അഞ്ചല്‍, എറണാകുളം ടൗണ്‍ നോര്‍ത്ത്, ആളൂര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.കെ. ഷൈജു, എസ്.ഐ. സിബിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ക്ലീസൻ തോമസ്, സീനിയര്‍ സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, പി.ആര്‍. അനൂപ്, സി.പി.ഒ. കെ.എസ്. ഉമേഷ്, കടവന്ത്ര പോലീസ് സ്ക്വാഡ് അംഗങ്ങളായ കെ.എല്‍ അനീഷ്, എൻ.ബി. ദിലീപ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related News