വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

  • 06/07/2023

കൊല്ലം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കാവനാട് പവിത്രംവീട്ടില്‍ നസീര്‍ (38) പോലീസിന്റെ പിടിയിലായി. വിവാഹിതനായ പ്രതി ആ വിവരം മറച്ചുവെച്ച്‌ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് ഈ ബന്ധം മുതലെടുത്തു പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.


യുവതിയുടെ കൈയില്‍നിന്നു പലപ്പോഴായി സ്വര്‍ണാഭരണങ്ങളും 36,500 രൂപയും പ്രതി തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ശക്തികുളങ്ങര പോലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.

ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്പെക്ടര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ഐ.വി.ആശ, കെ.ജി.ദിലീപ്, സുദര്‍ശനൻ, പ്രദീപ്, എസ്.സി.പി.ഒ. ബിജു, സി.പി.ഒ. അരുണ്‍ ജി.കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related News