അബ്ദുന്നാസര്‍ മഅ്ദനി കൊല്ലം അൻവാര്‍ശ്ശേരിയിലെത്തി

  • 20/07/2023

കൊല്ലം: പിഡിപി ചെയര്‍മാൻ അബ്ദുന്നാസര്‍ മഅ്ദനി കൊല്ലം അൻവാര്‍ശ്ശേരിയിലെത്തി. ഇന്ന് ഉച്ചക്കാണ് മഅ്ദനി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മഅ്ദനിയെ കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. അൻവാര്‍ശ്ശേരിയില്‍ അസുഖബാധിതനായ പിതാവിനൊപ്പം മഅ്ദനി കുറച്ചു ദിവസങ്ങള്‍ ചെലവഴിച്ചതിന് ശേഷമേ ചികിത്സയുടെ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കൂ.


ജാമ്യവ്യവസ്ഥകളില്‍ സുപ്രിംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്. നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദര്‍ഭമാണിതെന്നും തന്നെ പിന്തുണച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ടെന്നും മഅ്ദനി ബംഗളൂരുവില്‍ വെച്ച്‌ പറഞ്ഞു. ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇൻഫക്ഷൻ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദര്‍ശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

മഅ്ദനി ഇനി കേരളത്തില്‍; തിരുവനന്തപുരത്ത് വിമാനമിറങ്ങിജന്മനാട്ടില്‍ കഴിയാൻ സുപ്രിംകോടതി അനുമതി: അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും
നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളില്‍ നിന്ന് അല്‍പമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിച്ച പിന്തുണച്ച എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി നന്ദി അറിയിച്ചു.

Related News