മണിപ്പൂരിലും രാജ്യത്തുടനീളവും സമാധാനന്തരീക്ഷം ഉറപ്പുവരുത്താൻ പ്രധാനമന്ത്രി തയ്യാറകണം: വിമൻ ജസ്റ്റിസ്

  • 20/07/2023

തിരുവനന്തപുരം: മണിപ്പൂരില്‍ വംശീയ കലാപങ്ങള്‍ കൊടുമ്ബിരികൊള്ളുന്നതോടൊപ്പം ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്കുനേരെയുള്ള അതിഭീകരമായ അതിക്രമങ്ങളും വര്‍ദ്ധിക്കുകയാണ്. വംശഹത്യ നടത്തുന്ന മുഴുവൻ കലാപകാരികളെയും ഉടൻ അറസ്റ്റ് ചെയ്ത് സംസ്ഥാനത്ത് സമാധാനന്തരീക്ഷം നിലനിര്‍ത്താൻ ശ്രമിക്കുന്നതിന് പകരം വംശഹത്യാവെറിയൻമാര്‍ക്ക് ഭരണകൂടം മൗനാനുവാദം നല്‍കുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്.


പൊതുജനമധ്യത്തിലൂടെ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച്‌ അതിക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ഗുജറാത്തിലേതിന് സമാനമായ കാഴ്ച ഒരു മനുഷ്യസ്‌നേഹിക്കും കണ്ടിരിക്കാനാവില്ല. മുഴുവൻ അതിക്രമികളെയും ഉടൻ അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ മണിപ്പൂര്‍ ഭരണകൂടം തയ്യാറാവണം.

മണിപ്പൂരിലും രാജ്യത്തുടനീളവും സമാധാനന്തരീക്ഷം ഉറപ്പുവരുത്താൻ പ്രധാനമന്ത്രി തയ്യാറകണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് പ്രസ്താവിച്ചു. രാജ്യത്തിന്റെ സ്ത്രീത്വം തെരുവില്‍ അതിനിഷ്ഠൂരമായി അപമാനിക്കപ്പെടുമ്ബോള്‍ നവോത്ഥാനപോരാളികള്‍ക്ക് മരവിച്ചിരിക്കാനാവില്ല. ഇതിനെതിരില്‍ നാളെ ജൂലൈ 21 വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം വിമൻ ജസ്റ്റിസ് പ്രക്ഷോഭം നടത്തുമെന്നും അവര്‍ അറിയിച്ചു.

Related News