കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളി അനാഥമാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ്. ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഈ മാസം 24ന് നടക്കുന്ന കെ.പി.സി.സി അനുശോചന യോഗത്തില്‍ പ്രാഥമിക ആലോചന നടത്തുമെന്നും കെ.സി.ജോസഫ് പറഞ്ഞു. കുടുംബത്തില്‍ നിന്നാണോ ആ പകരക്കാരൻ എന്ന കാര്യവും ആലോചിച്ചിട്ടില്ലെന്ന് കെ.സി.ജോസഫ് വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകാൻ ആര്‍ക്കും കഴിയില്ലെന്നാണ് മകൻ ചാണ്ടി ഉമ്മന്റെ പ്രതികരണം. പുതുപ്പള്ളിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും മത്സരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?