ഒന്നിച്ച്‌ മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മ‍ര്‍ദ്ദ സാധ്യതയും; സംസ്ഥാനത്ത് മഴ കനക്കും

  • 22/07/2023

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴക്ക് സാധ്യത. ഒന്നിച്ച്‌ മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മ‍ര്‍ദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കൻ ഒഡിഷക്കും - വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുന മര്‍ദ്ദമാണ് ഒരു ചക്രവാത ചുഴിയായി മാറുന്നത്. തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക്-കിഴക്കൻ രാജസ്ഥാനും വടക്ക്-കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു.


ഇതിനൊപ്പം തന്നെ മധ്യ-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക്-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Related News