മൈക്ക് തകരാറായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച്‌ പൊലീസ്; ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

  • 26/07/2023

തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച്‌ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന ഇലക്‌ട്രോണിക്സ് വിഭാഗം റിപ്പോര്‍ട്ടും ഹാജരാക്കും. പൊലീസ് സ്വമേധയാ കേസെടുത്തത് പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന കാരണം പറഞ്ഞ്. കേസെടുത്തത് വൻ വിവാദമാവുകയും പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും ചെയ്തതോടെ കേസില്‍ നിന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ തലയൂരിയിരുന്നു.


കേസില്‍ പരിശോധന മാത്രം മതിയെന്നും തുടര്‍ നടപടികള്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിരിപ്പിച്ച്‌ കൊല്ലരുതെന്നായിരുന്നു പരിഹസിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞാണ് കേസെടുത്തതെന്ന് ആരോപിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമക്ക് പൊലീസ് തിരിച്ചു നല്‍കുകയും ചെയ്തു.

Related News